കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയില്‍ നിന്ന് യാക്കോബായ സുറിയാനി വിഭാഗം വിശ്വാസികളെ ഹൈക്കോടതി ഉത്തരവ് പ്രകാരം അറസ്റ്റു ചെയ്തു നീക്കി. മെത്രാന്മാരേയും വൈദികരെയും വിശ്വാസികളെയും അറസ്റ്റു ചെയ്തു പോലീസ് വാഹനത്തിലേക്ക് മാറ്റി. മെത്രാന്മാരേയും വിശ്വാസികളെയും അനുനയിപ്പിക്കാന്‍ കലക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് അറസ്റ്റു വരിക്കാന്‍ തയ്യാറായത്.
അറസ്റ്റിലായവരെ പോലീസ് വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ തടയാനും ശ്രമം നടന്നു. പള്ളിയില്‍ നിന്നും മുഴുവന്‍പേരെയും ഒഴിവാക്കിയ ശേഷം പോലീസ് പള്ളിയിലും കെട്ടിടങ്ങളിലും പരിശോധന നടത്തുകയാണ്. ആരെങ്കിലും മുറികളില്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാനാണ് പരിശോധന. പള്ളിയുടെ താക്കോല്‍ അറസ്റ്റിലായ ട്രസ്റ്റികളില്‍ ഒരാളുടെ പക്കലാണ്. അത് തിരിച്ചെടുത്ത ശേഷമായിരിക്കും പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുക.
നാളെ രാവിലെ 10.15 നകം മുഴുവന്‍ പേരെയും പള്ളിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. പള്ളി കലക്ടര്‍ ഏറ്റെടുക്കണമെന്നും ഉച്ചയ്ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനയ്ക്ക്് പള്ളി വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധിയും ഇതോടൊപ്പം പാലിക്കേണ്ടതുണ്ട്. നാളെ രാവിലെയ്ക്കകം ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനയ്ക്കുളള അവസരവും നല്‍കണം. രാവിലെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മുഴുവന്‍ വിശ്വാസികളെയും ഒഴിപ്പിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് ജില്ലാ കലക്ടര്‍ സുഹാസ് അറിയിച്ചു. പള്ളിയുടെ താക്കോല്‍ നാളെ ഹൈക്കോടതിക്ക് കൈമാറും.
കോടതിയില്‍ നിന്നുള്ള തുടര്‍ നടപടി കൂടി പരിഗണിച്ചശേഷമായിരിക്കും പള്ളിയില്‍ കയറുകയെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയ്ക്കു മുന്നില്‍ സമരപ്പന്തല്‍ കെട്ടി സമരം നടത്തുകയാണ്. ഈ സമരപ്പന്തലിനു ചുറ്റും യാക്കോബായ വിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.

Comments