
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയും സ്വര്‍ണ്ണവും കസ്റ്റംസ് പിടികൂടി. 233 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദോഹയില്‍ നിന്ന് പുര്ച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയില്‍ നിന്ന് പിടികൂടിയത്. രണ്ട് സ്വര്‍ണ്ണ ചെയിനാണ് ഇവില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളും പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശി ഷിഹാബുദ്ദീനെയാണ് പിടികൂടിയത്.
7000 യുഎസ് ഡോളര്‍ കസ്റ്റംസ് പിടിച്ചെടുത്തു. കസറ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഒ പ്രദീപിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. കഴിഞ്ഞ മാസം ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലക്കോരടി രൂപയുടെ സ്വര്‍ണ്ണം യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് വീണ്ടും സ്വര്‍ണ്ണക്കടത്ത് തുടങ്ങിയിരിക്കുന്നത്.






