വാഷിങ്ങ്ടണ്‍: ഇന്ത്യയുടെ ചരിത്ര ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വിക്രത്തിന്റേത് സോഫ്റ്റ് ലാന്‍ഡിങ്ങ് ആയിരുന്നില്ലെന്ന നിഗമനവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രയാന്‍-2 വിക്രം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. സോഫ്റ്റ് ലാന്‍ഡിങ്ങ് കഴിയാതെ വന്നതോടെയാണ് ലാനഡറുമായുള്ള ബന്ധം നഷ്ടമായതെന്നും നാസ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞ സംഘം ശ്രമകരമായ ദൗത്യം നടത്തിയെങ്കിലും ചന്ദ്രയാന്‍ ലാന്‍ഡര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നാസ ട്വിറ്ററിലുടെ വ്യക്തമാക്കിക്കഴിഞ്ഞു. ചന്ദ്രോപരിതലത്തിലെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നാസയുടെ ട്വീറ്റ്. ഒക്ടോബറിലെ അടുത്ത ചാന്ദ്ര പകലില്‍ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്താനാകുമെന്ന പ്രതീക്ഷയും നാസ പങ്കുവെച്ചു. വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള നാസയുടെ പാസീവ് പ്ലേലോഡ് ലേസര്‍ റിഫ്ളക്ടറുകള്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള കൃത്യമായ അകലം കണ്ടെത്താന്‍ സഹായകമായിരുന്നു. എന്നാല്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതോടെയാണ് ഈ സാധ്യതയും മങ്ങിയത്.

നാസ 2009 ല്‍ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്റര്‍ സെപ്റ്റംബര്‍ 17 നാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയാതി കരുതുന്ന ചന്ദ്രോപരിതലഭാഗം കടനനുപോയെങ്കിലും ലാന്‍ഡറിനെക്കുറിച്ച് സൂചന നല്കാന് സാധിക്കുന്ന ചി;്രങ്ങളോ സിഗ്നലുകളോ ഓര്‍ബിറ്ററിന് ശേഖരിക്കാന്‍ സാധിച്ചില്ല എന്നാണ് നാസ വ്യകളതമാക്കിയിരിക്കുന്നത്. സൂര്യപ്രകാശം കുറച്ച് ലഭിക്കുന്ന ഭാഗത്തായത്താണ് ലാന്ഡറര് ഇറങ്ങിയത്. അതിനാല്‍ തന്നെ സിഗ്നലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയാത്ത സാഹചര്യത്തില്‍ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ റീചാര്‍ജ് ചെയ്യാനുള്ള സാധ്യതയും ഇല്ലാതാകും.
ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ മുന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറിയത്. തുടര്‍ന്ന് ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലും നഷ്ടമായി.

Comments