
ദോഹ : ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ദോഹയില്‍ തുടക്കം. പത്തു ദിവസമായിരിക്കും മത്സരം നടക്കുന്നത്്. 209 രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തോളം താരങ്ങളാണ് മത്സരിക്കാന്‍ എത്തുന്നത്. 24 ഇനങ്ങളില്‍ മത്സരമുണ്ട്.
ഖലീഫ അന്താരഷ്ട്ര സ്റ്റേഡിയമാണ് മുഖ്യവേദി. എയര്‍ക്കണ്ടീഷന്‍ ചെയ്തതാണ് ഈ സ്റ്റേഡിയം. 2006 എഷ്യന്‍ ഗെയിംസ് നടന്നത് ഈ സ്റ്റേഡിയത്തിലാണ്. 2017 ല്‍ പുതുക്കിപ്പണിത സ്റ്റേഡിയത്തിന് 46,000 ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. 2022 ലോകകപ്പിനും ഇവിടം വേദിയാകും.
ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്ന 27 അംഗ സംഘത്തില്‍ 12 മലയാളികളുണ്ട്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് പുരുഷന്മാരുടെ ലോങ് ജമ്പോടെ മത്സരം തുടങ്ങും.
100 മീറ്ററില്‍ നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ ജസ്റ്റിന ഗാറ്റലിന്, ആറ് തവണ ഒളിമ്പിക്ക് സ്വര്‍ണം നേടിയ അമേരിക്കയുടെ അലിസണ് ഫെലിക്സ്, ജമെക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്, എലൈന്‍ തോംസണ്‍ തുടങ്ങിയവരാണ് മീറ്റിലെ പ്രധാന ആകര്‍ഷണം.
ജമൈക്കയുടെ ഇതിഹാസം സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പോടെ വിരമിച്ചിരുന്നു. 50 കിലോമീറ്റര്‍ നടത്തത്തില്‍ മത്സരിക്കുന്ന 49 കാരനായ സ്പെയ്നിന്റെ ജീസസ് ആഞ്ജല്‍ ഗാര്‍സ്യയാണ് പ്രയംകുടിയ മത്സരാര്‍ത്ഥി.






