ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്റെ അവസാന ആഗ്രഹം സഫലമാക്കി മകള്‍ ബന്‍സുരി സ്വരാജ്. അമ്മ അവസാനം നല്കിയ വാക്ക് ആണ് മകള്‍ ബന്‍സുരി പാലിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിക്കു മുന്നില്‍ ഇന്ത്യയ്ക്കായി ഹാജരായ ഹരീഷ് സാല്‍വെയുടെ 'ഒരു രൂപ' പ്രതിഫലമാണ് സുഷമ സ്വരാജിന് നല്കാന് കഴിയാതെ പോയത്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഹരീഷ് സാല്‍വെയോട് ഒരു രൂപ പ്രതിഫലം വാങ്ങാന്‍ എത്തണമെന്ന് നിര്‍ദേശിച്ചതിനു പിന്നാലെയാണ് സുഷ്മ സ്വരാജിന് ഹൃദയാഘാതം സംഭവിച്ചത്. ഇതോടെ ഒരു രൂപ കടമായി അവശേഷിക്കുകയായിരുന്നു. എന്നാല്‍ അമ്മയുടെ അവസാന വാക്ക് മറക്കാതെ മകള്‍ ഹരീഷ് സാല്‍വയെ വിളിച്ച് നല്കി. മകള്ക്ക്അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കിയ സന്തോഷവും.
ഇക്കാര്യം സുഷ്മ സ്വരാജിന്റെ ഭര്‍ത്താവും മുന്‍ മിസോറം ഗവര്‍ണറുമായ സ്വരാജ് കൗശാല്‍ ട്വിറ്ററിലുടെയാണ് വ്യക്തമാക്കിയത്. 'ബന്‍സുരി നിന്റെ അവസാന ആഗ്രഹം സഫലമാക്കി, അവള് ഹരീഷ് സാല്‍വയെ വിളിച്ച് കുല്ഭൂഷണ് ജാദവ് കേസിലെ പ്രതിഫലമായ ഒരു രൂപ നാണയം കൈമാറി...' എന്നായിരുന്നു സ്വരാജ് കൗശാലിന്റെ ട്വീറ്റ്.

കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്കു മുന്നില്‍ ജാദവിനു വേണ്ടി ഹാജരായത് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ്. എന്നാല്‍ രാജ്യത്തിനു വേണ്ടി ഹാജരായ സാല്‍വെ കേസില്‍ ഒരു രൂപ പ്രതിഫലത്തിലാണ് കുല്‍ഭൂഷനു വേണ്ടി വാദിച്ചത്. ചാരക്കേസ് ആരോപിച്ച് പാക്കിസ്ഥാന് പിടികൂടിയ കുല്ഭൂഷണ് വധശിക്ഷ വിധിച്ച് പാക്ക് ജയിലിലാണ്. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ത്യയുടെ വാദം അംഗീകരിച്ച് പാക്കിസ്ഥാന്റെ നടപടി സ്റ്റേ ചെയ്യുകയും കേസ് ഇന്ത്യയ്ക്ക് അനുകൂലമാക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് ആറിന് സുഷ്മ സ്വരാജ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹരീഷ് സാല്‍വയെ അവര്‍ വിളിച്ചത്. വളരെ വികാരനിര്‍ഭരമായ സംഭാഷണത്തില്‍ അടുത്ത ദിവസം രാവിലെയെത്തി വിജയിച്ച കേസിലെ ഒരു രൂപ പ്രതിഫലം വാങ്ങണമെന്ന് പറഞ്ഞു. ആ മൂല്യമേറിയ പ്രതിഫലം എത്തി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയാണ് ഹരീഷ് സാല്‍വെ സംഭാഷണം അവസാനിപ്പിച്ചത്. എന്നാല്‍ അതിനു പിന്നാലെ സുഷ് സ്വരാജിന്റെ മരണം സംഭവിക്കുകയായിരുന്നു.

Comments