കൊല്‍ക്കത്ത : ബംഗാളില്‍ പത്ത് വയസുള്ള കുട്ടിയുടടെ മരണവുമവയി ബന്ധപ്പെട്ട് മന്ത്രവാദിനിയെ അറസ്റ്റ് ചെയ്തു. ബംഗാളിലെ നാദിയയിലാണ് മന്ത്രവാദത്തെ തുടര്‍ന്ന് മരിച്ചത്. അല്പന ബിബി എന്ന മന്ത്രമാവിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മന്ത്രവാദ പ്രയോഗങ്ങള്ക്കൊണ്ടാണ് കുട്ടി മരിച്ചെതെന്ന് അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അര്ഫന ബിബി എന്ന സ്ത്രീയാണ് പോലീസില്‍ പരാതിപ്പെട്ടത്. അര്ഫനയുടെ മകന് ജാന്‍ നബി ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. മറ്റൊരു മകന് ആറ് വയസുള്ള ജഹാംഗീര്‍ ഷെയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അവസ്ഥയ്ക്ക് കാരണം മന്ത്രവാദിനിയാണെന്നാണ് പരാതി. കുട്ടികളെ ചികിത്സിക്കാനായി സെപ്റ്റംബര്‍ 22 നാണ് അര്ഫന മാന്ത്രവാദിനിയുടെ അടുത്തെത്തിച്ചത്.
തുടര്‍ന്ന് കുട്ടികളെ സന്ദര്‍ശിക്കാനായി സെപറ്റംബര്‍ 25 ന് വീണ്ടും അവിടെ എത്തിയപ്പോള്‍ അവരുടെ മുഖത്ത് പൊള്ളിയ പാടുകള്‍ കണ്ടു. ചൂട് എണ്ണ, നെയ്, മുളകുപൊടി കുട്ടികളുടെ ദേഹത്ത് ഉഴിച്ചതാകാം ഇതിന് കാരണമെന്ന് പോലീസ് പറയുന്നു. കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ 10,500 രൂപ നല്‍കിയില്ലെങ്കില്‍ മാത്രമേ കുട്ടികളെ തിരികെ നല്‍കൂവെന്നും മന്ത്രവാദിനി പറഞ്ഞതായും അര്ഫന പരാതിയില്‍ പറയുന്നു.
പണം എടുക്കുന്നതിനായി വീട്ടില്‍ പോയി തിരികെ എത്തിയപ്പോഴേയ്ക്കും കുട്ടികളെ തിരികെ നല്കി. സംഭവം പുറത്ത് പറയാതിരിക്കാനായി 4000 രൂപ നല്‍കാമെന്ന് പറഞ്ഞു. തുടര്‍ന്ന് അര്ഫന കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജാന്‍ ആശുപത്രിയില്‍ എത്തും മുന്‍പ്തന്നെ മരിച്ചുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

Comments