
തിരുവനന്തപുരം: ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത 24 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 55 കിമി വേഗത്തില്‍ കോമോറിയന്‍ മേഖലിയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
29-09-2019 മുതല്‍ 30-09-2019 വരെ ഗുജറാത്ത് തീരത്തും അതിനോട് ചേര്‍ന്നുള്ള വടക്ക് കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യയുണ്ട്. ഈ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ പ്രസ്തുത പ്രദേശങ്ങലില്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ലെന്നും നിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തില്‍ വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. നാളെ (30-09-2019) ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
സെപ്തംബര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും സെപ്തംബര്‍ രണ്ടിന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും സെപ്തംബര്‍ മൂന്നിന് ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ ഇടിയും മിന്നലും മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇ ജില്ലകളിലെല്ലാം യല്ലോ അലേര്‍ട്ടാണ്. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.






