
റിയാദ് : ലോകരാജ്യങ്ങള്‍ ഇറാനെ തടഞ്ഞില്ലെങ്കില്‍ എണ്ണവില കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. സിബിഎസ് ചാനലിന് നല്കില അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെതിരെ ശക്തമായ നിലപാട് ലോകം സ്വീകരിച്ചില്ലെങ്കില്‍ ഇനിയൊരു സംഘര്‍ഷം ഉണ്ടായാല്‍ അത് ലോക താത്പര്യങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ് വിതരണം തടസ്സപ്പെടുകയും ആര്‍ക്കും ചിന്തിക്കാന്‍ പറ്റാത്ത അത്രയും ഉയരത്തില്‍ എണ്ണവില എത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായി ഒരു യുദ്ധത്തിന് തയ്യാറാല്ല. സമാധാനപരമായും രാഷ്ട്രീയപരവുമായ പരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. ഇരുരാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ ലോക സമ്പദ് വ്യസ്ഥ തകരുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടിയെക്കാള്‍ രാഷ്ട്രീയപരമായും സമാധാനപരമായും പ്രശ്നം പരിഹാരമാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഖഷോഗിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം അദ്ദേഹം തള്ളി. എന്നാല്‍ സൗദി സര്‍ക്കാരിന് പ്രവര്‍ത്തിക്കുന്ന ചിലര്‍ നടത്തിയ കൃത്യമെന്ന് നിലയ്ക്ക് അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അതൊരു ഹീനമായ നടപടിയായിരുന്നുവെന്നും ഇനി ഇങ്ങനെ ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.






