
ബര്‍വാനി : മധ്യപ്രദേശില്‍ എട്ട് വയസ്സുകാരന് പട്ടിണിമൂലം മരിച്ചെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റ് അഞ്ച് പേരെയും ഛര്‍ദ്ദിയും അതിസാരത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബര്‍വാനി ജില്ലയിലെ സെന്ധ്വ എന്ന സ്ഥലത്താണ് സംഭവം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ ഉള്ളവര്‍ ആരും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. രത്തന്കുമാറിന്റെ കുട്ടിയാണ് മരിച്ചത്.
ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുറഞ്ഞ് വിലക്ക് ലഭിച്ചിരുന്ന റേഷന്‍ ഇവര്‍ക്ക് ലഭിച്ചിരുന്നല്ല. അയല്‍വാസികള്‍ നല്കുന്ന അരിയും ഗേതമ്പും കഴിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരു സഹായവും ലഭിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്. ഇവര്‍ കുറച്ച് ദിവസങ്ങള്‍ പട്ടിണിയിലായിരുന്നു എന്ന് ഡോക്ര് സുനില്‍ പട്ടേലും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശം നല്കി. ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നിഷേധിച്ചതിനെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.






