
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു ജോസഫ് പിന്നണി ഗാനരംഗത്തേക്ക് സജീവമായത്. 2011ല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിനിമാ രംഗത്തേക്ക് അഞ്ജു ചുവടു വച്ചത്. ബാഹുബലിയിലെ ധീവര.. എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്
അഞ്ചു വര്‍ഷം പ്രേമിച്ചാണ് ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസര്‍ ആയ അനൂപ് ജോണ്‍ എന്ന തൃശൂര്‍ക്കാരനെ അഞ്ജു വിവാഹം ചെയ്തത്. ഇപ്പോള്‍ ഇരുവരും എറണാകുളത്താണ് താമസിക്കുന്നത്. കല്യാണത്തിന് മുന്‍പ് തനിക്കെതിരെ പ്രചരിച്ച ഗോസിപ്പുകളെ കുറിച്ച് പറയുകയാണ് താരം. ആദ്യം മലേഷ്യയില്‍ ഒളിച്ചോടി പോയി എന്നായിരുന്നു കഥ. എന്നാല്‍ പിന്നെ എത്തിയ ഗോസിപ്പ് അതിനേക്കാളും ഭീകരമായിരുന്നു.
ഞാന്‍ ക്രിസ്തു മതത്തില്‍ നിന്നും മുസ്ലിം മതത്തിലേക്ക് മാറി. അതും പൊന്നാനിയില്‍ പോയാണ് ചെയ്തത് എന്നായിരുന്നു. അതിനു ശേഷം പള്ളിയിലൊക്കെ ആകെ പ്രശ്നമായി. അച്ഛനൊക്കെ വിളിച്ച് ചോദിച്ചിരുന്നു. ഗോസിപ്പുകള്‍ കുടിയതു കൊണ്ടായിരുന്നു ഇത്ര നേരത്തെ തന്റെ വിവാഹം നടന്നതെന്നാണ് അഞ്്ജു പറയുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷവും കൂട്ടുകാരിക്കൊപ്പം തന്റെ യൂട്യൂബ് ചാനലില്‍ എത്തുന്നതു കൊണ്ട് തന്നെ ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സ് ആയി. അതുകൊണ്ടാണ് കൂട്ടുകാരിക്കൊപ്പം നടക്കുന്നത് എന്നൊക്കെയാണ് പ്രചരിക്കുന്നതെന്ന് അഞ്ജു പറയുന്നു.






