
ബാഴ്സലോണ: തിരുമ്പി വന്തിട്ടേന്ന് സൊല്ല്..ബാഴ്സ ഡാാ.. ഡബിളടിച്ച് സുവാരസ്, അത്യൂഗ്രന്‍ ഗോള്‍ പാസ് നല്കി മെസി, ആദ്യ പകുതിയില്‍ ലീഡ് വഴങ്ങിയശേഷം ഇന്ററിനെതിരെ ബാഴ്സയുടെ വിജയക്കുതിപ്പ്. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഒന്നിനെതിരെ ഇരട്ട ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സയുടെ തകര്‍പ്പന്‍ ജയം.
ആദ്യ പകുതിയില്‍ ലീഡ് വഴങ്ങിയ ശേഷമാണ് രണ്ടാം പകുതിയില്‍ 'മറുപടിയും', 'വിജയ മറുപടിയും' നല്‍കിയാണ് ബാഴ്സ ഇന്റര്‍ മിലാനെ വീഴ്ത്തിയത്. ഡബിളടിച്ച് ഗോള്‍വല ചലിപ്പിച്ച് ബാഴ്സയുടെ വിജയശില്പി ആയത് ലൂയിസ് സുവാരസാണ്.
മാസ് പോരാട്ടത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഇന്റര്‍ മിലാന് ഗോളടിച്ച് ലീഡ് നേടി. സാഞ്ചസിന്റെ പാസില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണ് ഇന്ററിനു ലീഡ് ഒരുക്കിയത്. ആദ്യ പകുതിയില്‍ ബാഴ്സയെ പൂട്ടി മറുപടി ഗോള്‍ അടിപ്പിക്കാതിരിക്കാനും ഇന്ററിനായി. ഇതോടെ മെസിപ്പട ആദ്യ പകുതിയില്‍ തലകുനിച്ച് തിരിച്ചുകയറി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സുവാരസിലൂടെ ബാഴ്സ സമനില പിടിച്ചു.
ബോക്സില്‍ നിന്ന് ലയണല്‍ മെസി അര്‍തുറോ വിദാലിനു നല്കിയ പാസ്, വിദാന്‍ സുവാരസിനു മറിച്ചു നല്കി. മികച്ച വോളിയിലൂടെയാണ് സുവാരസ് പന്ത് വലയിലെത്തിച്ചത്. 53-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആര്‍തുറോ വിദാലിന്റെ പാസില്‍ നിന്നാണ് സുവാരിസിന്റെ ഗോള്‍ പിറന്നത്. കാരണമായത് മെസിയുടെ ബോക്സില്‍ നിന്നുള്ള വിദാലിനു നല്കിയ പാസും. പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ മെസി 84 -ാം മിനിറ്റില്‍ ഇന്റര്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നല്കിയ പാസില്‍ നിന്നാണ് സുവാരസ് വിജയ ഗോള്‍ നേടിയത്.
എഫ് ഗ്രൂപ്പില്‍ ബാഴ്സലോണയുടെ ആദ്യ വിജയമാണിത്. ഗ്രൂപ്പില്‍ ബൊറസ്സിയക്ക് പിറകില്‍ രണ്ടാമതാണ് ബാഴ്സ. ഇരു ടീമുകള്‍ക്കും നാല് പോയിന്റ വീതമാണു്ള്ളതെങ്കിലും മികച്ച ഗോള്‍ശരാശരിയാണ് ബൊറൂസിയയെ ഗ്രൂപ്പില്‍ ഒന്നാമതെത്തിച്ചത്. ആദ്യ മത്സരത്തില്‍ ബാഴ്സ ബൊറുസ്സിയ ഡോര്‍ട്ട്മുണ്ടിനോട് സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ ബൊറൂസ്സിയ സ്ലാവിയ പ്രാഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു.






