
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന് മാലിക്കിനും മറ്റ് നാല് പ്രതകള്ക്കുമെതിരെ എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയെന്ന 2017ലെ കേസുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിഘടനവാദികളായ ആസിയ ആന്ധ്രാബി, ഷാബിര്‍ ഷാ, മസ്രത് ആലം, ജമ്മു കശ്മീര്‍ മുന്‍ എം.എല്‍.എ റാഷിദ് എഞ്ചിനീയര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ഈ കേസിലെ രണ്ടാമതത്തെ കുറ്റപത്രമാണിത്. കശ്മീര്‍ താഴ്വരയിലും ഡല്‍ഹിയിലും തീവ്രവാദി ആക്രമണം നടത്താന്‍ ഫണ്ട് നല്‍കിയെന്ന കേസിലാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള തെളിവുകളും കോള്‍ റെക്കോര്‍ഡുകളും ഓറല്‍, ഡോക്യുമെന്ററി തെളിവുകളും ലഭിച്ച സാഹചര്യത്തിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.
ഈ കേസില്‍ 2014ലാണ് മുഖ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രാകേഷ് സയാല്‍ ഒക്ടോബര്‍ 23ന് പരിഗണിക്കും. ഇന്‍ ക്യാമറ ആയാണ് കോടതി നടപടികള്‍.







Comments