
തിരുവനന്തപുരം: യു.ഡി.എഫിന് ആശ്വാസമായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേകാന്‍ ഉമ്മന്‍ചാണ്ടി യു.എസില്‍ നിന്ന് തിരിച്ചെത്തുന്നു. അമേരിക്കയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടെത്തിയതോടെയാണ് ഉമ്മന്‍ചാണ്ടി നാട്ടിലേക്ക് തിരിച്ചെത്തുന്നത്.
ശബ്ദത്തിലെ തടസ്സം മൂലം വെല്ലൂരിലേലും ചെന്നൈ അപ്പോള ആശുപത്രിയിലേയും പരിശോധനയില്‍ തൊണ്ടയില്‍ മുഴയുണ്ടെന്ന് കണ്ടെത്തി. പക്ഷെ രണ്ടിടത്തും വ്യത്യസ്ഥ തുടര്‍ ചികിത്സ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ വിദഗ്ധ പരിശോധനയ്ക്ക് പോയതാണ് അദ്ദേഹം. വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്തശേഷമായിരുന്നു യാത്ര.
അതേസമയം എത്രനാള്‍ ചികിത്സ വേണ്ടിവരുമെന്നായിരുന്നു കുടുംബാംഗങ്ങളുടേയും പ്രവര്‍ത്തകരുടേയും ആശങ്ക. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും നിരാശയുണ്ടാക്കി. ഒടുവില്‍ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് അമേരിക്കയിലെ വിദഗ്ധ സംഘം വിലയിരുത്തി.
തുടര്‍ ചികിത്സ വേണ്ടി വന്നാലും അത് ഇന്ത്യയില്‍ തന്നെ മതിയെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെയായിരുന്നു മടക്കം. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച മുതല്‍ പ്രചാരണത്തിനിറങ്ങുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി എത്തുന്നതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.






