
വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് വിജയം. 395 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കായെ 191 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗിന്റെയും ബോളിങ്ങിന്റെയും മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ പട മൂക്കും കുത്തി വീഴുകയായിരുന്നു. ടെസ്റ്റിലാദ്യമായി ഒപ്പണറായി ഇറങ്ങിയ രണ്ട് ഇന്നിംഗസിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും ഇരട്ട സെഞ്ച്വറി വീരനായ മായങ്ക് അഗര്‍വാളിന്റെയും ബാറ്റിംഗ് മികവിലും ആര് അശ്വന്, ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ ബോളിങ്ങും കൊണ്ടാണ് ഇന്ത്യ പരമ്പരയില്‍ 1=0 ന് മുന്നില്‍ എത്തിച്ചത്.
ദക്ഷിണാഫ്രിക്കയുടെ അവസാന നിര പിടിച്ച് നിന്നതുകൊണ്ടാണ് പരമ്പര രണ്ടാം ദിവസത്തിലേക്ക് നീണ്ടത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 107 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ ഡെയ്ന്‍ പിഡെറ്റ് മാത്രമാണ് അല്പമെങ്കിലും പിടിച്ച് നില്ക്കാന് കഴിഞ്ഞത്. 70 റണ്‍സില്‍ 8 വിക്കറ്റ് നഷ്മായ ദക്ഷിണാഫ്രിക്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് മധ്യനിരയാണ്. സ്കേര്‍ : ഇന്ത്യ - 502/7d, 323/5d. ദക്ഷിണാഫ്രിക്ക- 431,191.
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാല് റണ്‍സ് നേടുമ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്മായി. പിന്നീടങ്ങോട്ട് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. ഷമിയും. ജഡേജയും ദക്ഷിണാഫ്രിക്കന്‍ പടകളെ വിക്കറ്റിന് മുന്നില്‍ തളച്ചിട്ടു. ആറ് ബാറ്റസ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി. പിന്നീട് ഒന്‍പതാം വിക്കറ്റില്‍ സെരൂന് മുത്തുസ്വാമിയും ഡെയ്ന്‍ പിഡെറ്റും പടുത്തുയര്‍ത്തിയ 91 ഞണ്സ് കൂട്ടുകെട്ടാണ് ഏറ്റവും ഉയര്‍ന്നത്. മുത്തുസ്വാമി 49 റണ്‍സുമായി പുറത്താകാതെ നിന്നു. പിഡെറ്റ് 56 റണ്‍സും നേടി.
പേസര്‍ മുഹമ്മദ് ഷമിയുടെയും സ്പിന്നര്‍ ജഡേജയുടെയും മികച്ച് ബൗളിംഗ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചക്കെട്ടുന്നതില് നിര്‍ണ്ണായകമായത്. അശ്വിന് ഒരു വിക്കറ്റ് നേടി. സ്റ്റംപിംഗില്‍ ഷമി നോട്ടമിട്ടപ്പോള്‍ ജഡേജ എല്‍ബിയിലാണ് നോട്ടമിട്ടത്. ഇന്ത്യക്കായി ഷമി അഞ്ചും, ജഡേജ നാല് വിക്കറ്റും വീഴ്ത്തി.






