
ഹൈദരാബാദ്. : നേതാവിനെ സ്വീകരിക്കാന്‍ പ്രാവിന്റെ വാലില്‍ റോക്കറ്റ് കെട്ടിവെച്ച് കൊന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് പ്രാവുകളുടെ വാലിലാണ് റോക്കറ്റ് കെട്ടിവെച്ച് ആകാശത്തേക്ക് പറത്തിയത്. അതിദാരുണമായി പ്രാവുകളെ കൊന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. സംസ്ഥാന കേണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡയെ സ്വീകരിക്കുന്നതിനിടെയാണ് ഗോദാവരി ജില്ലയില്‍ ഇത്തരമൊരു ക്രൂരത അരങ്ങേറിയത്.
മുന്‍ മന്ത്രി കൊണ്ട്രു മുരളി, രാജ്യസഭാംഗം കെവിപി രാമചന്ദ്ര റാവു എന്നിവര്‍ക്കൊപ്പമാണ് രഘുവീര റെഡ്ഡി കോവ്വൂരിലെത്തിയത്. പ്രാവിന്റെ ചിറകുകളില്‍ കയര്‍ കൊണ്ട് റോക്കറ്റ് വലിച്ച് കെട്ടിയാണ് ആകാശത്തേക്ക് പറത്തിയത്. പടക്കം പൊട്ടി തെറിച്ചാല്‍ പ്രാവുകള്‍ പറന്ന് പോകുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ പടക്കം പൊട്ടിയതോടെ പ്രാവുകള്‍ വെന്ത് ചത്ത് പോവുകയായിരുന്നു.
മൃഗങ്ങള്‍ക്കെതിരായ ക്രുരത തടയുന്ന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. ഇതില്‍ നിന്നും എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നരെന്ന് മനസ്സിലാകുന്നില്ലെന്നും ഇന്ത്യന്‍ മൃഗസംരക്ഷണ ബോര്‍ഡ് അധികൃതര്‍ ഡെക്കാന്‍ ക്രോണിക്കിള്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.






