കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി എന്‍.ഐ.ടി ക്യാന്റീനിലെ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്ന് ജീവനക്കാര്‍. ക്യാന്റീനില്‍ പതിവായി എത്തിയിരുന്നു. കൂടുതലും ഒറ്റയ്ക്കാണ് കണ്ടിട്ടുള്ളത്. ജോളി എന്‍.ഐ.ടി ജീവനക്കാരിയാണോയെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു. പോലീസ് ക്യാന്റീന് ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്.
എന്‍.ഐ.ടി അധ്യാപികയാണെന്നാണ് ജോളി നാട്ടില്‍ വിശ്വസിപ്പിച്ചിരുന്നത്. എന്‍.ഐ.ടിയിലേക്ക് എന്ന പേരില്‍ എന്നും രാവിലെ ജോളി കൂടത്തായിയില്‍ നിന്ന് കാറില്‍ പോയിരുന്നു. അതുകൊണ്ടുതന്നെ ജോളി എന്‍.ഐ.ടി അധ്യാപികയാണെന്ന് നാട്ടുകാരില്‍ പലരും വിശ്വസിച്ചിരുന്നു.
ജോളി എന്‍.ഐ.ടി അധ്യാപികയാണെന്നാണ് വിശ്വസിച്ചിരുന്നതെന്നാണ് രണ്ടാം ഭര്‍ത്താവ് ഷാജു ഉള്‍പ്പെടെ വാദിക്കുന്നത്. എന്നാല്‍ പോലീസ് ഈ വാദം വിശ്വാസത്തിലെടുത്തിട്ടില്ല. കൊല്ലപ്പെട്ട റോയിയുടെ അനുജന് റോജോ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോളി എന്‍.ഐ.ടി അധ്യാപികയല്ലെന്ന് വ്യക്തമായത്.






