
മുംബൈ : ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡയയില്‍ പങ്ക്വെച്ച് അജിങ്ക്യ റഹാന. ഇന്ത്യ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിലാണ് റഹാനയ്ക്ക് കുഞ്ഞുണ്ടായത്. പെണ്‍കുഞ്ഞാണ് ഇരുവര്‍ക്കും ജനിച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞിനും ഭാര്യക്കുമൊപ്പമുള്ള ചിത്രം പങ്ക്വെച്ചത്.
ആശുപത്രിയില്‍ നിന്നെടുത്ത ചിത്രമാണിത്. ചിത്രത്തിനൊപ്പം ഹലോ എന്ന ക്യാപ്ഷനും റഹാനെ നല്‍കിയിട്ടുണ്ട്. കുഞ്ഞ് ലേകത്തോട് ഹലോ പറയുന്നത്പോലെയാണിത്.
താരത്തിന് ക്രിക്കറ്റ് ലോകത്തെ നിരവധി ആളുകള്‍ ആശംസയുമായി എത്തി. ഇതില്‍ സച്ചിന് തെണ്ടുല്ക്കറുടേതായിരുന്നു ഏറ്റവും രസകരമായ അഭിനന്ദനം. രാധികക്കും റഹാനയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യ കുട്ടിയുടെ മാതാപിതാക്കളാകുന്നതിന്റെ സന്തേഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ചമാന്റെ പുതിയ റോള്‍ ആസ്വദിക്കൂ. ഇതായിരുന്നു സച്ചിന്റെ കുറിപ്പ്.
Many Congratulations, Radhika and Ajinkya.
The joy of being parents to your first child is unparalleled. Soak it in! Enjoy playing the new role of a night watchman changing the diapers. 😉 https://t.co/mquFXkyCDo— Sachin Tendulkar (@sachin_rt) October 7, 2019






