ന്യൂഡല്‍ഹി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം റഫേല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് സ്വന്തമാവുകയാണ്. ഏകദേശം 60,000 കോടി രൂപ മുടക്കിയാണ് ഇവയുടെ സാങ്കേതിക വിദ്യ അടക്കം വാങ്ങുന്നത്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫേലില്‍ ഉണ്ട് എന്നതാണ് പ്രത്യേകത. 36 റഫേല്‍ വിമാനങ്ങളില്‍ ആദ്യത്തെ ബാച്ചാണ് വ്യോമസേന ദിനത്തില്‍ ഇന്ത്യന്‍ പാരമ്പര്യം അുസരിച്ച് ആയുധ പൂജയ്ക്ക് ശേഷം ഇന്ത്യ സ്വന്തമാക്കുന്നത്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ നാഴികകല്ലാണ് റഫാല്‍ ഇടപാടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. റഫാല്‍ ഇന്ത്യയുടെ പ്രതിരോധ സേനയ്ക്ക കരുത്ത് പകരമെന്നും പ്രതിരോധമന്ത്രി ഫ്രാന്‍സില്‍ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മന്ത്രി ഫ്രാന്‍സിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി രാജ്നാഥ് സിങ് കൂടികാഴ്ച നടത്തി. ഫ്കാന്സിന്റെ സഹകരണത്തിന് രാജ്നാഥ് സിങ് നന്ദി പറഞ്ഞു. ബോര്ജെക്സിലെ മേരിഗ്നാക് എയര്‍ ബേസില്‍ വച്ചാണ് ആദ്യ റഫേല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിച്ചത്.

റഫാലില്‍ യാത്ര ചെയ്ത പ്രതിരോധ മന്ത്രി ഫ്രാന്‍സില്‍ ആയുധ പൂജയിലും പങ്കെടുത്തു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്രഞ്ച് ദസോ ഏവിയേഷന്‍ നിര്‍മ്മിച്ച റഫാല്‍ വിമാനങ്ങള്‍ക്ക് ആത്യാധുനിക മിസൈലുകള്‍ വഹിക്കാനാകും.
ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് റഫേലില്‍ പരിശീലനം ലഭിക്കുന്നതേ ഒള്ളൂ. എന്നതിനാല്‍ ഫ്രഞ്ച് പൈലറ്റ് ആണ് വിമാനം പറത്തിയത്. ഫ്രഞ്ച് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിര്‍മ്മാതാക്കളായ ദസോ ഏവിയേഷന്‍ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Comments