
തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ ചന്ദ്രന് എന്ന വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി. പതിനൊന്നാം പ്രതി രഞ്ജിത്ത, പതിമൂന്നാം പ്രതി നിധിന് എന്നിവരാണ് കീഴടങ്ങിയത്. കന്റേണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. 19 പ്രതികള്‍ ഉള്ള കേസില്‍ ഇനി നാല് പേരെ കൂടി പിടിയലാകാനുണ്ട്.
ക്യാന്റീനിന്റെ മുന്നില്‍ ഇരുന്ന് പാട്ട് പാടിയതിനാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഖിലിനെ കുത്തിയത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തി വാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നു.
മുതുകില്‍ കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. നെഞ്ചിന്റെ മധ്യഭാഗത്ത് ഏറ്റ കുത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് അഖിലിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു.






