
ഏറ്റുമാനൂര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തില്‍ തട്ടിക്കൊണ്ടു പോയതായി കത്തെഴുതി വച്ച് പത്താം ക്ലാസുകാരന് മുന്നുലക്ഷം രൂപയുമായി െസെക്കിളില്‍ കൊച്ചിക്കു നാടുവിട്ടു. ഏറ്റുമാനൂരിലാണ് ഉദ്വേഗഭരിതമായ സംഭവങ്ങള്‍ക്കു തുടക്കം. പതിനാലു മണിക്കൂര്‍ തെരഞ്ഞ പോലീസിനു കൊച്ചിയിലെ ലുലുമാളില്നിന്നാണു കുട്ടിയെ കിട്ടിയത്്. തന്റെ തലയില്‍ തോക്കു ചൂണ്ടിയാണു കത്ത് എഴുതിക്കുന്നതെന്നും അജ്ഞാത സംഘത്തിന്റെ പിടിയിലാണെന്നുമായിരുന്നു ഉള്ളടക്കം.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ വിദ്യാര്‍ഥി തലയ്ക്കു തോക്കു ചൂണ്ടിയ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയെന്നും മോചന ദ്രവ്യമായി 15 ലക്ഷം രൂപ വേണമെന്നുമാവശ്യപ്പെട്ടു കത്തെഴുതി വച്ചു നാടുവിട്ടത്. അലമാരയിലിരുന്ന മൂന്നു ലക്ഷം രൂപയും കൊണ്ടുപോയി. രാത്രി പന്ത്രണ്ടു വരെ കുട്ടി രക്ഷിതാക്കള്ക്കൊപ്പമുണ്ടായിരുന്നു. വീട്ടുകാര്‍ രാവിലെ എഴുന്നേറ്റപ്പോഴാണു കുട്ടിയെയും െസെക്കിളും കാണാനില്ലെന്നറിഞ്ഞത്. കുട്ടിക്കായുള്ള തെരച്ചിലിനിടെയാണു കത്തു കിട്ടിയത്.
കുട്ടിയെ വേണമെങ്കില്‍ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 15 ലക്ഷം രൂപയുമായി എത്തണമെന്നും വ്യക്തമാക്കിയിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ ഏറ്റുമാനൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എ.ജെ. തോമസിനെ വിവരമറിയിച്ചു. കുട്ടിയുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും െകെമാറി.
കുട്ടി അടുത്തിടെ ലുലു മാളില്‍ പോയിരുന്നതായി ലഭിച്ച സൂചന പ്രകാരം പോലീസ് ആ വഴിക്കും നീങ്ങി. അതോടെയാണു തട്ടിക്കൊണ്ടു പോകലിന്റെ'കുരുക്കഴിഞ്ഞത്. എറണാകുളം ഭാഗത്തേയ്ക്കുള്ള സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ െസെക്കിളില്‍ പോകുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. പോലീസ് ലുലു മാള്‍ സെക്യൂരിറ്റി മേധാവിക്കു കുട്ടിയുടെ വിവരങ്ങള്‍ െകെമാറി. െവെകിട്ട് അഞ്ചരയോടെ ഫുഡ് കോര്‍ട്ടില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന കുട്ടിയെ സെക്യൂരിറ്റി ജീവനക്കാര്‍ കണ്ടെത്തി. രാത്രിയോടെ കുട്ടിയെ നാട്ടില്‍ തിരിച്ചെത്തിച്ചു. ഓണപ്പരീക്ഷയ്ക്കു മാര്‍ക്ക് കുറഞ്ഞതിനു വഴക്കു പറഞ്ഞിന്റെ ദേഷ്യത്തിലാണു തട്ടിക്കൊണ്ടു പോയതായി കത്തെഴുതി നാടുവിട്ടതെന്നു ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചു.





