
ആലപ്പുഴ: മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിന് അച്ഛനെ മര്‍ദ്ദിച്ച മകന് പിടിയില്‍. ഉമ്പര്‍നാട് സ്വദേശി രഘുവിനെ മര്‍ദ്ദിച്ച മകന് രതീഷ് (29) ആണ് പിടിയിലായത്.
രതീഷ് പിതാവ് രഘുവിനെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ലോക വയോജന ദിനത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. സംഭവത്തില്‍ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതില്‍ രതീഷിനെതിരെ കുറത്തികാട് പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായിരുന്നില്ല.
കുറത്തികാട് സബ് ഇന്‍സ്പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തില്‍ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.






