
പൂനെ : ദക്ഷിണാഫ്രിയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംങ്സ് ജയം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 137 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് എറിഞ്ഞിട്ടു. സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ 11 ാം ടെസ്റ്റ് ജയമാണിത്. കേശവ് മഹാരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജയാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന് നേട്ടവും ഇന്ത്യ സ്വന്താക്കി.
വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 200നു മേല്‍ റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ ഇന്ത്യക്ക് ഇവിടെ ഇന്നിങ്സ് ജയം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെതിരേ മൂന്നാം ദിനം രാവിലെ മൂന്നിന് 36 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങളെല്ലാം പിഴയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു.
ഒരു ഘട്ടത്തില്‍ എട്ടിന് 162 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഒമ്പതാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത കേശവ് മഹാരാജ് വെര്‍നോണ്‍ ഫിലാന്‍ഡര്‍ സഖ്യമാണ് കരകയറ്റിയത്. 132 പന്തുകള്‍ നേരിട്ട കേശവ് മഹാരാജ് 12 ബൗണ്ടറികളടക്കം 72 റണ്‍സെടുത്തു. 192 പന്തുകള്‍ നേരിട്ട് ആറു ബൗണ്ടറികളോടെ 44 റണ്‍സെടുത്ത ഫിലാന്‍ഡര്‍ പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്സിലെ പോലെ വെര്‍നോന്‍ ഫിലാന്‍ഡറും (37), മഹാരാജും(72) പിടിച്ച് നിന്നെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി. വെര്നോനെ ഉമേഷും മഹാരാജിനെ ജഡേജയും പുറത്താക്കി. റബാദലെ ഉമേഷിന് കീഴടങ്ങയതോടെ ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിക്കുകയായിരുന്നു.
നേരത്തെ നായകന് വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയുടെയും ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയുടെയും മികവില്‍ ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടെസ്റ്റില്‍ തന്റെ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു.ക്യാപ്റ്റനായുള്ള കോഹ്ലിയുടെ 50ാം ടെസ്റ്റായിരുന്നു ഇത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി.






