മഞ്ചേശ്വരം: ശബരിമല വിഷയത്തില്‍ വീണ്ടും നിലപാട് മാറ്റി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമല ആചാര സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തി ശ്രീധരന്‍പിള്ള രംഗത്ത് വന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ശ്രീധരന്‍പിള്ള നിലപാട് മാറ്റിയത്.
ശബരിമല കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. വേണ്ടിവന്നാല്‍ ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും വിശ്വാസികള്‍ക്ക് വേണ്ടി അവസാന ശ്വാസം വരെ പ്രവര്‍ത്തിക്കുമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. എന്‍.എസ്.എസോ എസ്.എന്‍.ഡി.പിയോ ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിച്ചതായി അറിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് നേതൃത്വം യു.ഡി.എഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതായി അറിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.






