പൊന്നാനി: ''ജോസഫ്'' സിനിമയിലെപ്പോലെ അവയവ മാഫിയയ്ക്കു വേണ്ടി നടത്തിയ കൊലപാതകമാണെന്ന പരാതിയില്‍ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അനേ്വഷണമാരംഭിച്ചു. അവിയൂര്‍ സ്വദേശി നജീബുദീന്‍ (16), സുഹൃത്ത് വന്നേരി സ്വദേശി വാഹിദ് (16) എന്നിവരുടെ മരണത്തില്‍ അവയവമാഫിയയ്ക്കു പങ്കുണ്ടെന്നാണു പരാതി. 2016 നവംബര്‍ 20-നു രാത്രി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനു സമീപമുണ്ടായ അപകടത്തെക്കുറിച്ചാണ് പുനരനേ്വഷണം നടത്തുന്നത്.
സംഭവം നടന്നു മൂന്നു വര്‍ഷത്തിനു ശേഷമാണ് അന്വേഷണം. മരിച്ച നജീബുദീന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്കിയ പരാതിയിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി. അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അപകടസ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തി. തുടര്‍ന്ന് ഉസ്മാനെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടരന്വേഷണത്തിനായി അടുത്ത ബുധനാഴ്ച മലപ്പുറത്തെത്താന്‍ ബന്ധുക്കളോടു നിര്‍ദേശിച്ചു.
അപകടത്തിനു ശേഷം നജീബുദീനെയും വാഹിദിനെയും വേവ്വേറെ വാഹനങ്ങളിലാണ് ആശുപതിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലെത്തുന്നതിനു മുമ്പ് വാഹിദ് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നാംദിവസമായിരുന്നു നജീബുദീന്റെ മരണം. തലയ്ക്കേറ്റ ആഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ സൂചനകളില്‍ സംശയം തോന്നിയ ഉസ്മാന് വിശദാംശങ്ങള്‍ അന്വേഷിച്ചു.
മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ശസ്ത്രക്രിയ വേണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, മൃതദേഹത്തില്‍ ശസ്ത്രക്രിയ നടത്തിയ പാടുകളുണ്ടായിരുന്നെന്ന് ഉസ്മാന് പറയുന്നു. രണ്ടു െകെകളിലും കഴുത്തിലും കെട്ട് മുറുക്കിയതുപോലെ കറുത്ത പാടുകളും കണ്ടു. അപകടസമയത്ത് നിലവിളിയോ മറ്റു ശബ്ദങ്ങളോ പരിസരവാസികള്‍ കേട്ടില്ലെന്നതു ദുരൂഹമാണെന്നും ഉസ്മാന്റെ പരാതിയിലുണ്ട്.

Comments