
ന്യൂഡല്‍ഹി: ഇന്ത്യയൂടെ ഏക വനിതാ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറുടെ അനുയായിയായിരുന്നു എന്നത് കോണ്‍ഗ്രസുകാര്‍ മറക്കേണ്ടെന്ന് കൊച്ചുമകന് രഞ്ജിത്ത്.
സവര്‍ക്കറെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഹിന്ദു ആശയങ്ങള്‍ എതിര്ക്കുന്നെന്നുമുള്ള മൂന് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രസ്താവനയ്ക്കാണ് സവര്‍ക്കറുടെ കൊച്ചുമകന് മറുപടിയുമായി എത്തിയത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മാ ഗാന്ധിയുടെയും ആശയങ്ങള്‍ക്ക് എതിരായിരുന്നു ഇന്ദിരയുടെ നയങ്ങളെന്നും അതുകൊണ്ടു അവര്‍ സവര്‍ക്കറുടെ കടുത്ത അനുയായിയായിരുന്നു എന്നും പറഞ്ഞു.
സവര്‍ക്കറുടെ ആശയങ്ങള്‍ പിന്തുടര്ന്നതിനാല് ഇന്ദിരയ്ക്ക് പാകിസ്താനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞു. സൈന്യത്തെയും വിദേശബന്ധങ്ങളെയും ശക്തിപ്പെടുത്താനായി. ആണവപരീക്ഷണം നടത്താനും കഴിഞ്ഞു. സവര്‍ക്കറുടെ പേരില്‍ സ്റ്റാമ്പ് ഇറക്കിയതും ഇന്ദിരയായിരുന്നു. ഇത്രയും കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇന്ദിര സവര്‍ക്കറുടെ അനുയായിയാണെന്ന വിശ്വാസം തന്നില്‍ ഊട്ടിയുറപ്പിക്കുകയാണ്. അപ്പോഴാണ് സവര്‍ക്കറുടെ ഹിന്ദുത്വ ആശയങ്ങളെ ഒരു തരത്തിലും കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്മോഹന് സിംഗ് പറയുന്നത്.
പാര്‍ലമെന്റിനുള്ളിലേക്ക് കടക്കുമ്പോള്‍ സഭാ നേതാക്കള്‍ ജാതി, മത, ലിംഗ ചിന്തകള്‍ ഉപേക്ഷിക്കണമെന്നാണ് സവര്‍ക്കര്‍ ആഗ്രഹിച്ചിരുന്നത്. ഇതിനേക്കാള്‍ വലിയ മതേതരചിന്തയുണ്ടോയെന്നും ചോദിക്കുന്നു. സവര്‍ക്കറിന് ഭാരതരത്ന നല്‍കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എഐഎംഐഎം തലവന്‍ അസാസുദ്ദീന്‍ ഒവൈസിയെയും എതിര്‍ത്തു. രാജ്യത്തിന് പുറത്തുപോകുമ്പോള്‍ ഹിന്ദുവോ മുസ്ളീമോ അല്ല ഇന്ത്യാക്കാരന് ആണെന്ന വിശ്വസിച്ചിരുന്ന സവര്‍ക്കറുടെ ആശയമാണ് ഒവൈസി സ്വീകരിക്കേണ്ടതെന്നും പറഞ്ഞു. തങ്ങള്‍ സവര്‍ക്കര്‍ക്ക് എതിരാണെന്നം അദ്ദേഹത്തിന്റെ ഹിന്ദുത്വ ആശയത്തെ എതിര്‍ക്കാന്‍ കഴിയില്ലെന്നുമായിരുന്നു നേരത്തേ മന്മോഹന് സിംഗ് പറഞ്ഞിരുന്നത്.






