
തിരുവനന്തപുരം : ചെറുകിട കച്ചവടക്കാര്‍ക്കായി വില്‍ക്കാനായി എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കഴക്കൂട്ടം ടെക്നോപാര്‍ക്ക് പ്രദേശത്ത് വല്ക്കാന് കൊണ്ടുവന്നതാണ് കഞ്ചാവ് ഇയാള്‍. 15 കിലോ കഞ്ചാവാണ് നെയ്യാറ്റിന്‍ക്കര താലൂക്ക് വെള്ളറട വില്ലേജില്‍ നിരപ്പില്‍ ദേശത്ത് കൂതാളി ശാന്തിഭവനിലെ ജിനോ (22) നെയാണ് പിടികൂടിയത്.
കഴക്കൂട്ടം എക്സൈസാണ് ഇയാളെ പിടികൂടുന്നത്. ഇവര്‍ വാഹന പരിശോധന നടത്തുമ്പോഴാണ് ബൈക്കില്‍ വന്നിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയില്‍നിന്ന് കഞ്ചാവ് ഇയാള്‍ നേരിട്ട് വാങ്ങിയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ച്ക്കൊടുക്കുന്നത്.
ഇയാള്‍ നേരത്തെയും കഞ്ചാവ് കേസില്‍ പ്രതികളാണ്. കട്ടാക്കട, അമരവിള റേഞ്ചുകളില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ ഉണ്ട്. കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ഇയാര്‍ പിടിയിലായി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.






