
കൊച്ചി: ഇന്ത്യല്‍ സൂപ്പര്‍ലീഗിന്റെ ആറാം പതിപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. 2019-2020 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോള്‍ ഭാഗ്യ ചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള കേശുവും ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായ കേശുവിനെ മാനേജ്മെന്റ് അവതരിപ്പിച്ച് കഴിഞ്ഞു.
ക്ലബ്ബിന്റെ ആരാധകരുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപ കല്‍പ്പന ആരാധകരില്‍ നിന്ന് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്ഫോമിലൂടെ ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്ഫോമിലൂടെ രൂപകല്‍പ്പനകള്‍ നല്കി മത്സരത്തില്‍ പങ്കാളിയായത്.
ലഭിച്ച നൂറിലധികം എന്‍ട്രികളില്‍ നിന്നും തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ നല്കിയ രൂപകല്‍പ്പനയാണ് ഐ.എസ്.എല്‍ ആറാം സീസണിലെ ക്ലബ്ബിലെ ഭാഗ്യചിഹ്നമായ കേരശുവിന്റെ മുഖമായി തെരഞ്ഞെടുത്തത്. 19 കാരനായ മൃദുല്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കെ.ടി.എം ഗവ. കോളേജ് വിദ്യാര്‍ത്ഥിയാണ്.
ഭാഗ്യ ചിഹ്നത്തിന്റെ അവതരണത്തോടൊപ്പം ക്ലബ്ബ് ഒരു എക്സ്ക്ലൂസീവ് കോമിക് സ്ട്രിപ്പും അവതരിപ്പിച്ചു. കേശുവിനെ അടിസ്ഥാനമാക്കിയാണ് കോമിക് സ്ട്രിപ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. കൂട്ടായ്മ, ഇടപഴകല്‍, സ്പോര്‍ട്സ്മാന്‍ഷിപ്പ് എന്നീ മൂന്ന് പ്രധാന തത്വങ്ങളില്‍ അധിഷ്ടിതവുമാണിത്. മുംബൈ ആസ്ഥാനമായുള്ള പ്രൊഫഷണല്‍ കഥാകൃത്തായ സുദിപ്ത ധ്രുവയാണ് 'കേശു-പ്ലേ വിത്ത് മീ' സ്റ്റോറികളുടെ സൃഷ്ടാവ്.
ഇനിമുതല്‍ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സങ്ങള്‍ക്കും കാണികള്‍ക്കുമായി സംവധിക്കുന്നതിനും ആരാധകരെ രസിപ്പിക്കുന്നതിനുമായി കേശുവും സ്റ്റേഡിയത്തില്‍ ഉണ്ടാകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഭാഗ്യ ചിഹ്നത്തിന്റെ ഔദ്യോഗിക അവതരണ ചടങ്ങില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വിരേന്‍ ഡി സില്‍വ ക്ലബ്ബ് ഉടമ ഭരദ്വാജ്, ഭാഗ്യ ചിഹ്നമായ കേശു, കേശുന്റെ സൃഷ്ടാവായ മൃദുല്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.






