
കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസില്‍ മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികളെ നവംബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
കോടതി നടപടിക്കെതിരെ ജോളിയുടെ അഭിഭാഷകന് ആളൂരിനെതിരെ ബാര്‍ അസോസിയേഷന് രംഗത്തെത്തി. ജോളിയെ കബളിപ്പിച്ചുകൊണ്ട് വക്കാലത്ത് സ്വന്തമാക്കുകയായിരുന്നു ആളൂരെന്ന് താമരശേരി ബാര്‍ അസോസിയേഷന് അംഗങ്ങള്‍ കോടതിക്കു മുമ്പാകെ അറിയിച്ചു. അത് ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണെന്നും ബാര്‍ അസോസിയേഷന് ചൂണ്ടിക്കാട്ടി.
സൗജന്യമായി നിയമസഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന് നല്കുന്ന അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് പ്രതികള്‍ക്ക് ൗജന്യ സേവനം നല്‍കാനാവില്ല. ആളൂര്‍ പട്ടിയില്‍ ഇല്ലാത്ത ആളാണെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനപരിശോധിക്കണമെന്നും ബാര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
ബാര്‍ അസോസിയേഷന് നിലപാടിനെതിരെ ജോളിയുടെ അഭിഭാഷകരും രംഗത്തെത്തി. ഇതോടെ മജിസ്ട്രേറ്റ് വിഷയത്തില്‍ ഇടപെടുകയും ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും ജോളി പരാതി ബോധിപ്പിച്ചാല്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി.






