
കൊച്ചി : മരടില്‍ തീരദേശപരിപാലന നിയം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും. സംഭവത്തില്‍ ്ഫ്ളാറ്റ് പണിയാനുള്ള അനുമതി നല്കിയ മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്ന് എഡിജിപി ടോമിന് തച്ചങ്കരി പറഞ്ഞു. 2006 ല്‍ ചേര്‍ന്ന മരട് പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് അറസ്റ്റിലായ മുന്‍ പഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ അന്നത്തെ ചര്‍ച്ചയില്‍ അത്തൊരുമൊരു തീരുമാനം എടുത്തിട്ടെല്ലെന്നും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായ കെ എ ദേവസി മിനിറ്റ്സ് തിരുത്തിയതാണെന്നും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും നടത്തുന്നത്. പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും ഉദ്ദ്യേഗസ്ഥരില് നിന്നും ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം മുന്‍ പഞ്ചായത്ത് പ്രസിഡന്റ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് നീക്കം. നിയമം ലംഘിച്ച് ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതികൊടുത്ത് ആരും രക്ഷപ്പെടില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസറ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്. പഞ്ചായത്ത് അംഗങ്ങളും ഫ്ളാറ്റ് നിര്‍മ്മാണ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പ്രതികളാകും. അതേസമയം നഷ്ട്ടപരിഹാരം ലഭിക്കാന്‍ വേണ്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടങ്ങിയുള്ള സത്യാവാങ് മൂലം സമര്‍പ്പിക്കാന്‍ നഗരസഭ അറിയച്ചു. വിവരങ്ങള്‍ പരിശോധിച്ച ശേഷം രണ്ട് ദിവസത്തിനകം നഷ്ടപരിഹാര തുക നല്‍കാനാണ് നഗരസഭയുടെ തീരുമാനം.






