
റാഞ്ചി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 497 റണ്‍സെടത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
ഇരട്ട് സെഞ്ച്വറി നേടിയ രോഹിത്തിന്റെ പ്രകടനത്തിലാണ് ഇന്ത്യന്‍ ഉയര്‍ന്ന സ്കേറിലോക്ക് എത്തിയത്. 255 പന്തില്‍ നിന്ന് 212 റണ്‍സെടുത്താണ് രോഹിത് പുറത്താകുന്നത്. ആറ് സിക്സറും 28 ബൗണ്ടറിയുമാണ് രോഹിത്തിന്റെ സമ്പാദ്യം. ടെസ്റ്റ് കരിയറിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്കോറാണിത്. ആദ്യ ഡബിള്‍ സെഞ്ച്വറിയും. വിന്‍ഡീസുമായി നടന്ന മത്സരത്തില്‍ 177 റണ്‍സായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്കോര്‍.
രോഹിത്തൊനൊപ്പം റഹാനെയും കളിയില്‍ സെഞ്ച്വറി തികച്ചു. റഹാനെയുടെ പതിനൊന്നാം ടെസ്റ്റാണ് സെഞ്ച്വറിയാണിത്. 192 പന്തില്‍ 115 റണ്‍സാണ് നേടിയത്. ഒരു സിക്സറും 17 ബൗണ്ടറിയും അടങ്ങുന്നതാണ് റഹാനെയുടെ ഇന്നിംങ്സ്.
മൂന്നിന് 39 എന്ന സ്കേറില്‍ പതറിയ ഇന്ത്യയെ റഹാനെയും രോഹിത്തും ചേര്‍ന്നാണ് ഭേധപ്പെട്ട് സ്കോറിലേക്ക് എത്തിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 267 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ സ്കോര്‍ 306 ല്‍ നില്‍ക്കെ റഹാനെ പുറത്തായി. ലിന്ഡെക്കാണ് വിക്കറ്റ്. പിന്നാലെ രോഹിത്തും മടങ്ങി. റബാഡയ്ക്കാണ് വിക്കറ്റ്. പിന്നീട് ജഡേജ 51 ഉം, സാഹ 24 ഉം, ഉമേഷ് യാദവ് 31 ഉം റണ്‍സെടുത്ത് മടങ്ങി.
ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി ജോര്‍ജ് ലിന്‍ഡെ നാലും റബാഡ മൂന്നും വിക്കറ്റ് വീഴ്ത്തി.






