
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. പോളിംഗ് സമയം അവസാനിക്കുമ്പോള് വരിയില് ആളുണ്ടായിരുന്ന ബൂത്തുകളില് മാത്രം വോട്ടെടുപ്പ് അല്പ്പം നീണ്ടു. കനത്ത മഴയെ തുടര്ന്ന് മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയ്ക്ക് ശേഷമാണ് മെച്ചപ്പെട്ടത്.
ഒടുവില് ലഭിക്കുന്ന കണക്കുകള് പ്രകാരം അരൂര് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 77.89 ശതമാനമാണ് അരൂരിലെ പോളിംഗ് ശതമാനം. ഏറ്റവും കുറവ് എറണാകുളം മണ്ഡലത്തിലാണ് 56.08 ശതമാനം. പോളിംഗ് ശതമാനത്തില് മഞ്ചേശ്വരത്താണ് ഏറ്റവും കുടുതല് രണ്ടാമത്തെ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 72.74 ശതമാനമാണ് മഞ്ചേശ്വരത്തെ പോളിംഗ്. കോന്നിയില് 62.23 ശതമാനമാണ് പോളിംഗ്. വട്ടിയൂര്ക്കാവില് 62.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കനത്ത മഴ ആദ്യ ഘട്ടത്തില് പോളിംഗ് ശതമാനം കുറച്ചു. എന്നാല് ഉച്ചകഴിഞ്ഞതോടെ എറണാകുളം മണ്ഡലത്തിലൊഴികെ മറ്റ് മണ്ഡലങ്ങളില് വോട്ടിംഗ് ശതമാനം ഉയര്ന്നു. പോളിംഗ് ശതമാനം അവസാനിച്ചപ്പോള് പോലും 56.08 ശതമാനം വോട്ട് മാത്രമാണ് എറണാകുളത്ത് പോള് ചെയ്യപ്പെട്ടത്. ഏറണാകുളത്തെ കനത്ത മഴ പോളിംഗിനെ കാര്യമായി ബാധിച്ചു. ചിലയിടങ്ങളിലെങ്കിലും പോളിംഗ് ബൂത്തില് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. ഇതോടെ ചിലയിടങ്ങളില് ബൂത്തുകള് മാറ്റിസ്ഥാപിക്കേണ്ടി വന്നു.







Comments