മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്, പൃഥിരാജ് ചവാന് എന്നിവര്‍ പരാജയപ്പെടുമെന്ന് സര്‍വേ ഫലം. ന്യൂസ് 18-ഇപ്സോസ് സര്‍വേയാണ് പ്രമുഖരുടെ പരാജയം പ്രവചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേനാ നേതാവ് ആദിത്യാ താക്കറെ എന്നിവര്‍ വിജയിക്കുമെന്നും പറയുന്നു. ബി.ജെ.പിയുടെ ഗോപീചന്ദ് കുണ്ഡലിക് പദല്ക്കറും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ ഫലം പറയുന്നു.
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേയില്‍ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം 166 മുതല്‍ 194 വരെ സീറ്റുകള്‍ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് 72-90 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ 22-34 സീറ്റുകള്‍. ടൈംസ് നൗ സര്‍വേയിലും ബി.ജെ.പി-ശിവസേന സഖ്യത്തിന് മുന്നേറ്റം പ്രവചിക്കുന്നു. ബി.ജെ.പി-സേനാ സഖ്യം 230 സീറ്റ് നേടുമെന്നാണ് ടൈംസ് നൗ പ്രവചനം. കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 48 സീറ്റില്‍ ഒതുങ്ങുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് 48 സീറ്റുകള്‍ മാത്രമാണ് ടൈംസ് നൗ നല്‍കുന്നത്. മറ്റ് പാര്‍ട്ടികള്‍ക്ക് 10 സീറ്റുകള്‍.
ന്യുസ് എക്സ്-പോള്‍ സ്റ്റാര്‍ സര്‍വേയില്‍ ബി.ജെ.പി-ശിവസേനാ സഖ്യത്തിന് 188-200 സീറ്റുകളാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് 74-89 സീറ്റുകള്‍ മാത്രമാണ് ന്യുസ് എക്സ്-പോള്‍ സര്‍വേ പ്രവചിക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ക്ക് ഏഴ് മുതല്‍ പത്ത് സീറ്റുകള്‍ വരെ പ്രവചിക്കുന്നു. ടി.വി9 മറാത്തി-സിസറോ എക്സിറ്റ് പോളില്‍ എന്‍.ഡി.എ സഖ്യത്തിന് 197 സീറ്റുകള്‍ നല്കുന്നു. യു.പി.എ സഖ്യം 75 സീറ്റില്‍ ഒതുങ്ങും. സി.എന്‍.എന്‍ ന്യൂസ് 18-ഇസ്പോസ് എക്സിറ്റ് പോളില്‍ എന്‍.ഡി.എ സഖ്യത്തിന് 234 സീറ്റുകള്‍ പ്രവചിക്കുന്നു. യു.പി.എ സഖ്യം 41 സീറ്റില്‍ ഒതുങ്ങും.






