
വൈറല്‍ കാലമാണ് ഇപ്പോള്‍, പാട്ടായാലും ഡാന്‍സ് ആയാലും കുക്കിംങ് ആയാലും എല്ലാം തന്നെ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായ ഒരു ഡാന്‍സിന്റെ താരത്തെയാണ് ഇപ്പോള്‍ കണ്ടു കിട്ടിയിരിക്കുന്നത്. ഒരു പരിപാടിയ്ക്കിടെ പാട്ട് ഇട്ടപ്പോള്‍ ആ പാട്ടിന് കിടിലന്‍ ഡാന്‍സ് ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോള്‍ ആ പെണ്‍കുട്ടിയെ കണ്ടു പിടിച്ചിരിക്കുകയാണ്.
എറണാകുളം സ്വദേശി അശ്വതി നാരായണനാണ് നിവിന്‍ പോളി, നയന്‍താര ചിത്രം ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്കു പൊട്ടിയ കുപ്പായം എന്ന പാട്ടിന് കിടിലന്‍ ഡാന്‍സ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായത്.
അശ്വതിയോടൊപ്പം കൂട്ടുകാരും ഡാന്‍സ് ചെയ്തെങ്കിലും അശ്വതിയാണ് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്. ആരും അറിയാതെ അശ്വതിയുടെ ഡാന്‍സ് ക്യാമറയില്‍ പകര്‍ത്തിയത് നിതിന്‍ രാമചന്ദ്രന്‍ എന്ന സുഹൃത്താണ്. അശ്വതിയും നിതിനും മറ്റ് സുഹൃത്തുക്കളും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ റേഡിയോ ടെക്നോളജിസ്റ്റായി ജോലി ചെയ്യുകയാണ് അശ്വതി






