ഇസ്ലാമാബാദ്: മീടൂ ആരോപണവുമായി പാക്കിസ്ഥാമി സംവിധായകന് ജംഷേദ് മുഹമ്മദ് രംഘത്ത്. 13 വര്‍ഷം മുന്‍പ് താന്‍ ബലാത്സംഗത്തിനിരയായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജംഷേദ് മുഹമ്മദ്(ജാമി). മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ പീഡിപ്പിച്ചതെന്നാണ് ജാമിയുടെ തുറന്നു പറച്ചില്. പാക്കിസ്ഥാനില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ജാമിയുടെ മീടൂ.
അയാളെ താന്‍ നല്ല സുഹൃത്തായാണ് കണ്ടെതെന്നും എന്നാല്‍ ഇന്നേക്ക് 13 വര്‍ഷം മുന്‍പ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് അദ്ദേഹം പറയുന്നത്. അന്ന് അയാളെ ഒന്നും ചെയ്യത്തതില്‍ ഞാന്‍ സ്വയം പഴിക്കുന്നു. ഗൗരവമായി എടുത്തില്ല. അവരുടെ മുന്നില്‍ ഞാന്‍ കോമാളിയാവുകയായിരുന്നു. എന്നാല്‍ ആറുമാസത്തെ ചികിത്സയ്ക്ക് ശേഷമാണ് താന്‍ ആ ഷോക്കില്‍ നിന്നും കരകയറിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വലിയ മാധ്യമ ഭീമനായതുകൊണ്ടാണ് അയാളെ കുറിച്ച് തുറന്നു പറയാന്‍ മടിച്ചതെന്നാണ് ജാമി പറയുന്നത്. ഇന്നും ആ പേര് പറയാന്‍ തനിക്ക് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവ് മരിച്ചപ്പോള്‍ ഇയാള്‍ വീട്ടില്‍ വന്നിരുന്നു. അന്ന് അച്ഛനെ ഓര്‍ത്ത് കരയുന്നതിനു പകരം ഇയാളെ പേടിച്ച് ഒളിക്കുകയാണ് ചെയ്തത്. അച്ഛന്റെ വിയോഗത്തില്‍ വിഷമിച്ചിരിക്കുന്ന അമ്മയോട് അയാളെ പുറത്താക്കാന്‍ പറയേണ്ടി വന്നു. തുറന്നു പറഞ്ഞതിന്റെ പേരില്തനിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുമെന്ന് അറിയാമെന്നും ആത്മഹത്യാപരമാണെന്ന് അറിഞ്ഞുകൊണ്ടാണ് തുറന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാക്കിസ്ഥാനില്‍ സംഭവം വിവാദമായിരിക്കുകയാണ്. പാക്കിസ്ഥാനിലെ പ്രധാന മാധ്യമമായ ഡോണ്‍ ആദ്യം വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മറ്റ് വാര്‍ത്താ സൈറ്റുകളിലും വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ മീടു ആരോപണം ഉന്നയിക്കുന്നവരെ സംശയത്തോടെ കാണുന്ന പശ്ചാത്തലത്തിലാണ് ജാമിയുടെ ട്വീറ്റ്.

Comments