
സിനിമ-സീരിയല്‍ താരമായ സേതുലക്ഷ്മി അമ്മ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സേതുലക്ഷ്മി അമ്മയുടെ മകളായ ലക്ഷ്മിയും ടെലിവിഷന്‍ സിനിമാ മേഖലകളില്‍ സജീവമാണ്. ഇപ്പോഴിതാ ഇരുവരും ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥികളായി എത്തിയതിന്റെ പ്രമോ വിഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം അമ്മയെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ അഭിനയ മേഖലയിലേക്ക് കടന്നതെന്ന് ലക്ഷ്മി പറയുന്നു. '' സ്ക്കൂളില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാളുപരി വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണമാണ് അമ്മയെ സഹായിക്കാന്‍ വേണ്ടി അഭിനയ മേഖലയിലേക്ക് കടന്നത്. അഭിനയത്തില്‍ അമ്മ തിരുത്താറുണ്ട്. ആദ്യം എതിര്‍ത്താലും പിന്നെ അമ്മയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് കിട്ടുന്ന കഥാപാത്രങ്ങളെ കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാറുണ്ട്'' - ലക്ഷ്മി പറയുന്നു.






