
റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിനം 1500ഓളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം രണ്ടാം പാദത്തിലെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഇതനുസരിച്ച് രണ്ടാം പാദത്തില്‍ മാത്രം ഒന്നരലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി.
സൗദി വല്‍ക്കരണം ഉയര്‍ത്തുക, തൊഴില്‍ വിപണി നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഈ വര്‍ഷം ജനുവരി 31ന് ആരുഭിച്ചതാണ് ദേശീയ തൊഴില്‍ നിരീക്ഷണ സമിതിയുടെ പോര്‍ട്ടല്‍. ഈ വര്‍ഷം രണ്ടാം പാദത്തിലെ റിപ്പോര്ട്ടറുസരിച്ച് സ്വകാര്യ മേഖലയില്‍ ദിനം പ്രതി ശരാശരി 500 സ്വദേശികള്‍ തൊഴില്‍ നേടുന്നുണ്ട്.
അതേസമയം ശരാശരി 1500ഓളം വിദേശികള്‍ ദിനംപ്രതി ജോലി ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ര്‍ഷം രണ്ടാം പാദത്തില്‍ ആകെ 44,814 സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി നേടി. അതേ കാലയളവില്‍ സ്വകാര്യമേഖലയില്‍ തൊഴിലുപേക്ഷിച്ച വിദേശികളുടെ എണ്ണം 133,652. പതിനായിരത്തിലധികം (11,611) സൗദി വനിതകള്‍ വുസൂല് എന്ന ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചെറുകിട സംരംഭങ്ങളുടെ ഉടമകളെ സഹായിക്കുന്ന പദ്ധതി വഴി, 3152 പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഗുണം ലഭിച്ചിട്ടുണ്ട്.






