തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസന്വേഷിക്കുന്നത്. പ്രത്യേക സംഘം സമര്‍പ്പിച്ച കുറ്റപത്രം തള്ളിയാണ് ഹൈമക്കാടതി കേസ് സിബിഐയ്ക്ക് കൈമാറിയത്. കേസിലെ ഉന്നതതല ഗൂഠാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. 14 സിപിഎം പ്രവര്ത്തകറക്കെതിരെ സിബിഐ, എറണാകുളം സിജെഎം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Comments