
ചെന്നൈ : പരോളിനായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരമിരുന്ന് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്. ഒരു മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം.
ജൂലൈ 25 ന് നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനു ശേഷം ഓഗസ്റ്റില്‍ മകളുടെ വിവാഹ ഒരുക്കത്തിനായി പരോള്‍ നീട്ടി നല്‍കിയിരുന്നു. വീണ്ടും ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന് നളിനി ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് മദ്രാസ് ഹൈക്കോടതി നിഷേഛധിച്ചതോടെയാണ് 51 ദിവസത്തെ പരോള്‍ അവസാനിപ്പിച്ച് നളിനിയ്ക്ക് ജയിലില്‍ തിരികെ എത്തേണ്ടി വന്നത്. ഇപ്പോള്‍ തന്നെ അനുവദിച്ചതിലും കൂടുതല്‍ പരോള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുന്ദ്രേഷ്, ജസ്റ്റിസ് ആര്.എം.ടി ടീക്കാരമണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തളളിയിരിക്കുന്നത്.






