
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരനെ രക്ഷിച്ചുവെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോകള്‍ വ്യാജം. രണ്ട് വര്‍ഷം മുമ്പ് നടന്ന മറ്റൊരു അകട ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
2017 ഓഗസ്റ്റ് 16-നാണ് ഗുണ്ടൂരില്‍ അപകടമുണ്ടായത്. ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴല്‍ക്കിണറില്‍ രണ്ടുവയസ്സുകാരനായ ചന്ദ്രശേഖര്‍ കളിക്കുന്നതിനിടെ വീഴുകയായിരുന്നു. 15 അടിയോളം താഴ്ചയില്‍ കുട്ടി കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് 12 മണിക്കൂര്‍ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ സാഹസികമായി പ്രവര്‍ത്തിച്ച് കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
അതേസമയം തിരുച്ചിറപ്പള്ളിയില്‍ രണ്ടര വയസ്സുകാരന് സുജിത് കുഴല്‍ക്കിണറില്‍ കുടുങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുന്നു. സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പൈലിങ് നടത്തുന്ന വലിയ റിഗ് ഉപയോഗിച്ച് 110 അടി ആഴത്തില്‍ സമാന്തരമായി കുഴി നിര്‍മ്മിക്കാനാണ് ശ്രമം.






