
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച സംഭവത്തില് സ്വരം കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാന് ഇന്ത്യ ഒരുങ്ങുന്നുവെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സഃദി അറേബ്യയിലേക്ക് പോകാനായി വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയാണ് പാക്കിസ്ഥാന് തുടര്ച്ചയായി തള്ളിയത്.
വ്യോമപാത അനുമതി തുടര്ച്ചയായി ഇന്ത്യയ്ക്കു മുന്നില് നിഷേധിക്കുന്നത് അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ മാര്ഗ്ഗനിര്ദേശങ്ങള്ക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുമെന്നും ഇന്ത്യ അറിയിച്ചു. യുദ്ധമൊഴികെയുളള സാഹചര്യങ്ങളില് വ്യോമപാത അനുമതി നിഷേധിക്കരുതെന്ന ചട്ടം നിലനില്ക്കെയാണ് പാക്കിസ്ഥാന്റെ വിരുദ്ധനീക്കം.
അന്താരാഷ്ട്ര ബിസിനസ് ഫോറത്തില് പങ്കെടുക്കാനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കുമായാണ് മോഡിയുടെ സൗദി സന്ദര്ശനം. സെപ്റ്റംബറില് ഐക്യരാഷ്ട്ര സഭ പൊതുസഭയില് പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പോകാനും മോഡിക്ക് പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ചിരുന്നു. ഇതേ മാസം ഐസ്ലാന്ഡിലേക്ക് പോകാന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ചിരുന്നു. ബാലാക്കോട്ടില് ഇന്ത്യ മിന്നലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു പാക്കിസ്ഥാന്റെ പ്രതിഷേധം.







Comments