
ഹൈദരാബാദ് : തൊഴിലില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കിലൂടെ ലൈവിലൂടെ അറിയിച്ച് യുവാക്കളുടെ ആത്മഹത്യ. ആന്ധ്രാപ്രദേശിലെ മൂന്ന് സ്ഥലങ്ങളിലായി മൂന്ന് പേരാണ് ജോലി ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്തത്. മരിച്ച് ഒരാളുടെ വീഡിയോ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സംഭവം രാഷ്ട്രീയ വിവാദമായി.
തെനാലി, ഗുണ്ടൂര്‍, മംഗള്‍ഗിരി എന്നീ സ്ഥലങ്ങളിലാണ് ഈ മാസം മൂന്ന് നിര്‍മാണ തൊഴിലാളികള്‍ ആത്മഹത്യ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ മണല്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ തൊഴില്‍ നഷ്ട്ടപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ. ഗുണ്ടൂര്‍ സ്വദേശി വെങ്കിടേഷാണ് മരിക്കുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ ലൈവ് ചെയ്തത്. കുറച്ച് മാസങ്ങളിലായി തൊഴില്‍ ഇല്ല. ജീവിക്കാന്‍ വേറെ മാര്‍ഗമില്ല എന്ന് പറഞ്ഞാണ് ആത്മഹത്യ.
വെങ്കിടേഷ് വര്‍ഷങ്ങളായി നിര്‍മ്മാണ തൊഴിലാളിയണെന്നും മറ്റ് ജോലികളൊന്നും അറിയില്ലെന്നും ഭാര്യ പറഞ്ഞു. ഒരു വയസ്സുള്ള മകന് അസുഖമാണ്. ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്നും ഭാര്യ ആരോപിച്ചു.
ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. സംസ്ഥാനത്ത് നിര്‍മാണ മേഖല തകര്‍ന്നിരിക്കുകയാണെന്നും നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെടുവെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. നേരത്തെയും രണ്ട് തൊഴിലാളികള്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും വെങ്കിടേഷിന്റെ മരണത്തോടെയാണ് സ്ഥിതി ഇത്രയും രൂക്ഷമാണെന്ന് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
అయిదు నెలలుగా పనులు లేక, కుటుంబాలు పస్తులు ఉండడం చూడలేక మనోవేదనతో కార్మికులు ఆత్మహత్యలు చేసుకోవడం మనసును కలచివేస్తోంది. సెల్ఫీ వీడియోలతో ఆత్మహత్యలే తమకిక శరణ్యంగా పేర్కొనడం చూసైనా ఈ ప్రభుత్వం మేల్కొనాలి.పనులు కోల్పోయిన కార్మికులకు పరిహారం చెల్లించాలి. pic.twitter.com/NhQAYHFQF1
— N Chandrababu Naidu (@ncbn) October 28, 2019





