
വിമാനത്തിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ കോക്പിറ്റിലെ ഐപാഡില്‍ ലൈവായി കണ്ട് പൈലറ്റുമാര്‍. സംഭവം വന്‍ വിവദം ആയിരിക്കുകയാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് അറ്റന്‍ഡന്റാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പിറ്റ്സ്ബര്‍ഗില്‍ നിന്നും ഫീനിക്സിലേക്കുള്ള വിമാനത്തിന്റെ ബാത്ത്റൂമിലാണ് ഒളിക്യാമറ വെച്ചത്. ബാത്ത്റൂമില്‍ നിന്നും വൈഫൈയുടെ സഹായത്തോട് കോക്പിറ്റിലേക്ക് ദൃശ്യങ്ങള്‍ ലൈവായി സ്ട്രീം ചെയ്യുകയായിരുന്നു. കോക്പിറ്റിലേക്ക് വന്നപ്പോഴാണ് പൈലറ്റുമാര്‍ ഐപാഡില്‍ ബാത്തറൂം ദൃശ്യങ്ങള്‍ ലൈവായി കാണുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഫ്ലൈറ്റ് അറ്റന്‍ഡന്റ് വ്യക്തമാക്കുന്നു.
എന്നാല്‍ സൗത്ത് വെസ്റ്റ് സംഭവത്തെ ശക്തമായി പ്രതിരോധിക്കുകയാണ് ചെയ്തത്. ബാത്ത് റൂമില്‍ ഒരിക്കലും ക്യാമറ ഉണ്ടായിരുന്നില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞെന്നും ഈ സംഭവം കമ്പനിയെ അവഹേളിക്കാനുള്ള ശ്രമമായിരുന്നു എന്നുമാണ് സൗത്ത് വെസ്റ്റ് വക്താവിന്റെ നിലപാട്.






