സ്പോണ്‍സറുടെ ഏഴു വയസ്സുള്ള മകനെ ചൂഷണം ചെയ്ത വീട്ടുജോലിക്കാരിയുടെ കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയില്‍. ഫിലിപ്പീന് സ്വദേശിയായ 35-കാരിയായ വീട്ടു ജോലിക്കാരിയാണ് സ്പോണ്‍സറുടെ ഏഴു വയസ്സുള്ള മകനെ ചൂഷണം ചെയ്തത്. ഇവര്‍ മൊബൈല്‍ ഫോണില്‍ കുട്ടിയുടെ മോശമായ വിഡിയോയും ഷൂട്ട് ചെയ്തെന്ന് പബ്ലിക് പ്രോസിക്യൂഷന് രേഖകളില്‍ പറയുന്നു.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ പിടിയിലായത്. സംഭവത്തിനു ശേഷം കുട്ടിയുടെ പിതാവ് ജോലിക്കാരിയെയും കൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും സ്ത്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഓഗസ്റ്റ് 28ന് അല്‍ വര്‍ഖയിലെ വീട്ടില്‍ വച്ചാണ് സംഭവം നടന്നതെന്നും രാവിലെ താന്‍ മകന്റെ കരച്ചില് കേട്ട് എത്തുമ്പോള്‍ വീട്ടുജോലിക്കാരി ചൂലുകൊണ്ട് മകനെ തല്ലുകയായിരുന്നുവെന്നും പിതാവ് പരാതിയില്‍ പറയുന്നു. വീട്ടുജോലിക്കാരിയുടെ ഫോണില്‍ തന്റെ മകന്റെ നഗ്നദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു വച്ചിട്ടുണ്ടെന്നും അവനെ കൊണ്ട് 'ഐ ലവ് യു' എന്ന് നിര്‍ബന്ധിച്ച് പറയിപ്പിക്കുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. ആദ്യം വീട്ടുജോലിക്കാരി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
പരാതി ലഭിച്ചതു മുതല്‍ ഈ സ്ത്രീ കസ്റ്റഡിയിലാണ്. വീട്ടുജോലിക്കാരിക്കെതിരെ കുട്ടിയെ ചൂഷണം ചെയ്ത് വിഡിയോ ചിത്രീകരിച്ചുവെന്നും അശ്ലീലമായ രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്. കൂടാതെ, കുട്ടിയെ ശാരീരികമായി മര്‍ദിച്ചുവെന്നും കേസുണ്ട്. കുറ്റപത്രത്തില്‍ പ്രോസിക്യൂട്ടേഴ്സ് വിഡിയോയെ 'പോണ് ക്ലിപ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വീട്ടുജോലിക്കാരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. കോടതിയില്‍ വീട്ടുജോലിക്കാരി കുറ്റം നിഷേധിച്ചു. തുടര്‍ വിചാരണ നവംബര്‍ അഞ്ചിനാണെന്നാണ് സൂചന.

Comments