പാലക്കാട്: അട്ടപ്പാടി വനത്തില്‍ നാല് മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യ പ്രതികരണവുമായി പോലീസ്. കീഴടങ്ങാന്‍ തയ്യാറായിരുന്ന മാവോയിസ്റ്റുകളെയാണ് കൊലപ്പെടുത്തിയതെന്ന വാദത്തെ പാലക്കാട് എസ് പി ശിവ വിക്രം തള്ളി. മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അമാവോയിസ്റ്റുകളുടെ കൈയിലുണ്ടായിരുന്നതെന്നും കീഴടങ്ങാന്‍ ആണെങ്കില്‍ എന്തിന് ഇത്രയും ആയുധങ്ങളായി എത്തിയെന്നും പോലീസ് ചോദിക്കുന്നു. കൂടാതെ ഇവര്‍ എ.കെ 47 ഉപയോഗിച്ചതായും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. വെടിവെയ്പ്പ് രണ്ട് മണിക്കൂര്‍ നീണ്ടുവെന്നും കീഴടങ്ങാന്‍ സന്നദ്ധതയുള്ളവരെ സ്വാഗതം ചെയ്യുന്നതായും എസ്.പി പറഞ്ഞു. ഇന്നലെ രണ്ട് തവണ വെടിവെയ്പ്പ് നടന്നു.
അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍വെച്ച് നാലു മാവോയിസ്റ്റുകളാണ് തണ്ടര്‍ബോള്‍ട്ടിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നടന്ന വെടിവെയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു. മരിച്ചവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി നൂറോളം വരുന്ന ഉദ്യോഗസ്ഥര്‍ വനത്തിലെത്തിയപ്പോള്‍ പോലീസിനുനേരെ വെടിവെയ്പ്പുണ്ടാകുകയും പ്രത്യാക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.

Comments