
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതിന്റെ പിറ്റേന്ന് സ്ത്രീ യാത്രക്കാരുടെ പ്രതികരണം അറിയാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എത്തി. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം പദ്ധതി നടപ്പാക്കിയ ചൊവ്വാഴ്ച മാത്രം 4.77 ലക്ഷം സ്ത്രീകള്‍ പിങ്ക് ടിക്കെറ്റെടുത്ത് സൗജന്യമായി സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്തു.
' സ്ത്രീകളില്‍ നിന്നും നേരിട്ട് പ്രതികരണം അറിയാന്‍ ഞാനും ഏതാനും ബസുകളില്‍ കയറി. വിദ്യാര്‍ഥികള്‍, ജോലി ചെയ്യുന്ന സ്ത്രീകള്‍, ഷോപ്പിംഗിനായി പോകുന്ന സ്ത്രീകള്‍ എന്നിവരെ കൂടാതെ സ്ഥിരമായി ഡോക്ടര്‍മാരെ കാണാന്‍ പോകുന്നവരെയും കണ്ടു. അവരെല്ലാവരും വളരെ സന്തോഷത്തിലാണ്.''- കെജരിവാള്‍ ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ബസുകളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയോഗിച്ച മാര്‍ഷല്‍മാര്‍ സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കുന്നുണ്ടെന്ന് മറ്റൊരു ട്വീറ്റില്‍ കേജ്രിവാള് വ്യക്തമാക്കി.
आज हमारी दिल्ली की सभी बहनें VIP हो गयीं। अभी तक केवल MP और MLAs को ही फ़्री यात्रायें मिलती थीं। अब सभी महिलाओं की भी यात्रा फ़्री हो गयी। https://t.co/aP55nR5V5X
— Arvind Kejriwal (@ArvindKejriwal) October 30, 2019
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് 5600 ബസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്. സൗജന്യ യാത്രകള്‍ക്ക് പുറമേ ബസുകളില്‍ സിസിടിവി ക്യാമറകള്‍ അടക്കമുള്ള ആധുനിക സുരക്ഷ സംവിധാനങ്ങളുമുണ്ട്. ഭിന്ന ശേഷിക്കാര്‍ക്ക് അനിയോജ്യമാ വിധത്തിലുള്ള 1000 ലോ ഫ്ലോര്‍ ബസുകള്‍ എന്നിവയും കെജ്രിവാള് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്കുന്ന പരിഗണനയിലാണ്.






