
ലഖ്നൗ : ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. 40 കാരനായ നസീര്‍ ഖുറേഷിയാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. കമ്പിയും ലാത്തിയും കൊണ്ടാണ് ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഫത്തേപുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.
തല്ലിച്ചതക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് യുപി പോലീസ് സമ്മതിക്കുന്നത്. അതുവരെ ഇങ്ങനെയൊരു സംഭവം നിഷേധിച്ച് വരികയായിരുന്നു. വീഡിയോയില്‍ കണ്ട അഞ്ച് പേരെ തിരിച്ചറിഞ്ഞെന്നും മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നുമാണ് പുറത്ത് വരുന്ന വിവരം.
ഭാര്യയെ കഴിഞ്ഞ ദിവസം കൊന്നു എന്ന ആരോപണം നേരിടുന്ന ആളാണ് കൊല്ലപ്പെട്ട നസീര്‍. കൊലനടത്തിയതിന് ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വൈകാതെ ഇയാള്‍ മരിച്ചു. ഡിവൈഎസ്പി ശ്രീപാല് യാദവ് പറയുന്നു.
ഇന്നലെ ഇത്താത്തിലുള്ള ഒരു വീഡിയോയുടെ കാര്യം പറഞ്ഞിരുന്നില്ല. ഇന്നാണ് ഇതെല്ലാം പുറത്ത് വരുന്നത്. വീഡിയോ പരിശോധിച്ച് വരികയാണ്.
ഒരാള്‍ വഴിയില്‍ കിടക്കുന്നതും ചുരുങ്ങിയത് ആറ് പേരെങ്കിലും ഇയാളെ തല്ലുന്നതും വീഡിയോയില്‍ കാണാം. ദൂരെ കെട്ടിടത്തില്‍ നിന്നെടുത്ത വീഡിയോയില്‍ കാഴ്ചക്കാരായി നിറയെ ആളുകള്‍ കൂടി നില്ക്കുന്നതും കാണാം.
ഭാര്യയുടെ വീട്ടില്‍ വെച്ച് വാക്കേറ്റത്തിനൊടുവില്‍ നസീര്‍ ഭാര്യയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിരുന്നതായും പോലീസ് പറയുന്നു.
UP Man, Accused Of Murdering Wife, Beaten To Death By Villagers https://t.co/jYWCOKqmWf pic.twitter.com/9nIId8dcTB
— LOKESH BUDHRANI (@lbudhrani) November 2, 2019






