തിരുവനന്തപുരം : സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനും നടന് ബിനീഷ് ബാസ്റ്റിനുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ കോളേജ് യൂണിയന് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അനില്‍ രാധാകൃഷ്ണമേനോന് ബിനീഷ് ബാസ്റ്റിന് ഉണ്ടെങ്കില്‍ പരിപാടിക്ക് എത്തില്ല എന്നു പറഞ്ഞതും തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് കോളേജ് അധികൃതരെ അറിയിച്ചതുമാണ് വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന്
ബിനീഷ് അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചതും വന്‍ വിവാദമായി.
ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ചലിച്ചിത്രമേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനായായ ഫെഫ്ക നാളെ സമവായ ചര്‍ച്ച നടത്തും. ഇരുവരെയും ഫെഫ്ക ചര്‍ച്ചയ്ക്ക് വിളിച്ചു. അതേസമയം ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനില്‍ ഫെഫ്കക്ക് വിശദീകരണം നല്കി. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന് നല്കുന്ന വീശദീകരണം.
പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ യൂണിയന്റെ ചടങ്ങില്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തില്‍ സംവിധായകന് അനില്‍ രാധകൃഷ്ണ മേനോനെതിരെ ഫെഫ്ക നിലപാടെടുത്തിരുന്നു. സംഭവത്തില്‍ അനില്‍ രാധകൃഷ്ണ മേനോനെതിരെ വ്യാപകമായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ബിനീഷ് ബാസ്റ്റിനോട് അനില്‍ രാധകൃഷ്ണ മേനോന് ക്ഷമ ചോദിക്കുകയും ഉണ്ടായി.
സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്ത വിഷയത്തില്‍ ബിനീഷ് ബാസ്റ്റിനൊപ്പം ആണ് ഫെഫ്ക നിന്നതെങ്കിലും പ്രശ്നം രമ്യമായി പറഞ്ഞു തീര്‍ക്കാനാണ് ഫെഫ്കയുടെ തീരുമാനം. നാളെ കൊച്ചിയിലാകും ഇരുവരും തമ്മിലുളള ചര്‍ച്ച.

Comments