
ന്യൂഡല്‍ഹി: തിരുച്ചിറപ്പള്ളിയില്‍ രണ്ട് വയസ്സുകാരന് കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പേ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാന കര്‍ണാലിലെ ഗരൗന്ധയിലാണ് ആഴമേറിയ കുഴല്‍ക്കിണറില്‍ കുട്ടി വീണിരിക്കുന്നത്. അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയാണ് ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലുള്ള കുഴല്‍ക്കിണറിനായി എടുത്ത കുഴിയില്‍ വീണത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അമ്പത് അടിയോളം താഴ്ചയുള്ള കിണറിലാണ് കുട്ടി വീണത്. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തിങ്കളാഴ്ച രാവിലെയും തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ 25-ാം തീയതിയായിരുന്നു തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് എന്ന രണ്ട് വയസ്സുകാരന് 100 ആടിയുള്ള കുഴല്‍ക്കിണറില്‍ വാണത്. കുട്ടിയെ രക്ഷിക്കാന്‍ നാല് ദിവസം കഠിന പ്രയത്നം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.






