
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമാണെന്ന് പാലം പരിശോധിച്ച സംയുക്ത സമിതി ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ട്. പാലത്തിന്റെ ഗര്‍ഡറില്‍ 2183 വിള്ളലുകള്‍ കണ്ടെത്തി. ഇവയില്‍ 99 എണ്ണം .3 മില്ലിമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ളവയാണ്. 66 സെന്റീമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്ഡറിലുണ്ട്. ഇവ അതീവ ഗുരുതരമാണ്. പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പാലം തകരാറിലായതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്കി. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് , സുമിത് ഗോയല്‍, എം.ടി തങ്കച്ചന് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ടി.ഒ സൂരജ് അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിരുന്നു.






