
കാന്‍സറാണെന്ന് ആദ്യമായി അറിഞ്ഞപ്പോള്‍ പ്രതികരിച്ചില്ലെന്നും ഇതു കണ്ട് ഡോക്ടര്‍ പേടിച്ചെന്നും ബോളിവുഡ് നടിയും മോഡലുമായ ലിസാറേ. ജീവിതന്നെ കാര്‍ന്നു തിന്നുന്ന അസുഖം വിഴുങ്ങാന്‍ തുടങ്ങിയപ്പോഴും ശരീരം തളരുന്നത് വരെ ലക്ഷണങ്ങളെ അവഗണിച്ച് ജോലി തുടര്‍ന്നെന്നും ഒടുവില്‍ ശരീരം തളരുന്നത് വരെ ഇതു തുടര്‍ന്നെന്നും ഒടുവില്‍ തനിക്ക് നില്‍ക്കേണ്ടി വന്നെന്നും താരത്തിന്റെ പ്രതികരണം.
‘‘ മള്‍ട്ടിപ്പിള്‍ മയേലോമയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ പ്രതികരിച്ചില്ല, രോഗം ചികിത്സിച്ച് മാറ്റാനാവില്ലെന്നും മാരകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സമയം എന്റെ ശരീരം എനിക്ക് തന്ന സൂചനകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മാസങ്ങളായി രോഗത്തിന്റെ സൂചനങ്ങള്‍ ശരീരം തരുന്നുണ്ട്. എന്നാല്‍ ഞാന്‍ എല്ലാം അവഗണിച്ചു. അങ്ങനെ ഏറ്റവും ശക്തമായ സന്ദേശം എനിക്ക് ലഭിച്ചു. എനിക്ക് അറിയാമായിരുന്നു എന്തോ പ്രശ്നമുണ്ടെന്ന്. എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. കാരണം എന്റെ ശരീരം പറയുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ ഞാന്‍ പരിശീലിച്ചിരുന്നു.’’ ഡല്‍ഹിയില്‍ നടന്ന സാഹിത്യ ആജ്തക് 2019 ല്‍ സംസാരിക്കുമ്പോഴായിരുന്നു ലിസയുടെ വെളിപ്പെടുത്തല്‍.
ട്രോമയിലൂടെ താന്‍ കടന്നു പോകേണ്ടി വന്നില്ല. പലകാര്യങ്ങളില്‍ തിരക്കിലായിരുന്നു. ശരീരം തളരുന്നതുവരെ അത് തുടര്‍ന്നു. അവസാനം എല്ലാം നിന്നു. എന്റെ ശരീരത്തെ കേള്‍ക്കേണ്ടിവന്നു. അത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇത് അവസാനമല്ലെന്നും എന്നാല്‍ അത്ര എളുപ്പമാവില്ല എന്നറിയാമായിരുന്നെന്നും താരം പറയുന്നു. 2009 ലാണ് താന്‍ കാന്‍സര്‍ ബാധിതയാണെന്ന് ലിസ അറിയുന്നത്.
കാന്‍സറിനോട് പോരാടി വിജയം വരിച്ചാണ് നടി മോഡലിംഗിലും എഴുത്തിലും അഭിനയത്തിലുമായി ലോകത്തെ വിസ്മയിപ്പിക്കുകയാണ്. കാന്‍സറില്‍ നിന്നും സ്റ്റെം സെല്‍ ട്രാന്സ്പ്ലാന്റേഷന് ശേഷമാണ് ജീവിതത്തിലേക്ക് താരം തിരികെ എത്തുന്നത്. കുടുംബവും എഴുത്തും മോഡലിങ്ങും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് താരം. തന്റെ കരിയറും കാന്‍സറിനോടുള്ള പോരാട്ടവും പറയുന്ന ജീവിത കഥ ക്ലോസ് ടു ദ ബോണ്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു.






